ഡര്ബന്: ഇംഗ്ലണ്ടിനെതിരെ ജനുവരി രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ക്വിന്റണ്‍ ഡി കോക്കിനെയും, പേസര്‍ ക്രിസ് മോറിസിനെയും ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പറുടെ ചുമതലയില്‍നിന്ന് എ.ബി. ഡിവില്ലേഴ്സിനെ ഒഴിവാക്കുന്നതിനാണ് നടപടി. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയ്നു പകരം മോറിസിന്റെ വരവ്. അതേസമയം, സ്റ്റെയ്നെ ടീമില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. സ്റ്റെയ്ന് കളിച്ചില്ലെങ്കില്‍ മോറിസ് പകരക്കാരനാകും.
ടീം: ഹാഷിം അംല (നായകന്), എ.ബി. ഡിവില്ലേഴ്സ്, കെയ്ല്‍ അബോട്ട്, ടെംബ ബാവുമ, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ജെ.പി. ഡുമിനി, ഹാഫെ ഡ്യു പ്ലെസിസ്, ഡീന്‍ എല്‍ഗാര്‍, മോണെ മോര്‍ക്കല്‍, ക്രിസ് മോറിസ്, ഡെയ്ന്‍ പെയ്ഡ്റ്റ്, കാഗിസോ റബഡ, റിലീ റൊസ്സൗ, ഡെയ്ല്‍ സ്റ്റെയ്ന്, സ്റ്റിയാന്‍ വാന്‍ സില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: