സിറിയയില്‍ ഇരട്ട സ്‌ഫോടനം; അഞ്ചു പേര്‍ മരിച്ചു

Thursday 31 December 2015 10:10 am IST

ഡമാസ്‌കസ്: വടക്കന്‍ സിറിയയിലെ കുര്‍ദിഷ് നഗരത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു. അല്‍ ഹസാക്ക പ്രവിശ്യയിലെ ക്വാമിഷ്‌ലിലുള്ള രണ്ടു റസ്റ്റോറന്റുകള്‍ക്കു സമീപമായിരുന്നു സ്‌ഫോടനം. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം ആദ്യം അല്‍ ഹസാക്ക നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.