കോട്ടയം: വീട്ടമ്മയെ ക്വാര്‍ട്ടേഴ്സില്‍ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയിന്മേല് കോട്ടയം ഡിവൈഎസ്പി ടി.എ. ആന്റണിയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
വീട്ടമ്മ കോട്ടയം എസ്പിക്ക് നല്കിയ പരാതിയിലാണ് ആഭ്യന്തരമന്ത്രി നടപടിയെടുത്തത്. ടിഎ ആന്റണിയെ പോലീസില്‍ സിഐ ആയിരുന്ന കാലം മുതല്‍ അറിയാമെന്നും ഈ ബന്ധം ഉപയോഗിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തെന്നായിരുന്നു പരാതി.
ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്ന് എസ്പി, ഡിജിപിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
കേസ് കോട്ടയം എസ്പി അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: