ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ഗുസു ഗ്രാമത്തില്‍ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ സംഘടനയിലെ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇതേക്കുറിച്ച് സൈന്യം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗുസുവിലെ ഒരു വീട്ടില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുമ്പോഴാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
53 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്.പി.എഫിന്റെ 183 ബറ്റാലിയന്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: