പാഥേയം ഇനി മുതല്‍ കൊല്ലത്തും

Thursday 31 December 2015 11:16 am IST

കൊല്ലം: എന്തിനും ഏതിനും മായം കലര്‍ത്തുന്ന നാട്ടില്‍ വിഷരഹിത ഭക്ഷണം എന്ന ക്യാമ്പയിനുമായി പഴയകാലത്തിന്റെ ഗൃഹാതുരത്വത്തില്‍ പൊതിഞ്ഞ പൊതിച്ചോറുമായി പാഥേയം ഇന്നുമുതല്‍ കൊല്ലം നഗരത്തിന്റെ ഭാഗമാകുന്നു. തിരക്കിട്ട ജീവിതത്തിനിടയില്‍ ഉച്ചയ്ക്കു വിശക്കുമ്പോള്‍ എന്തിനും ഏതിനും ഇന്‍സ്റ്റന്റ് ഭക്ഷണത്തെ ആശ്രയിക്കുന്നവരെ മായമില്ലാത്ത നാടന്‍ ഭക്ഷണരീതിയിലേക്ക് മടക്കി കൊണ്ടുവന്ന് ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഗ്രീന്‍ സോഷ്യല്‍ഫോറത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീകളെയും അമ്മമാരെയും കൂട്ടി കൊല്ലം നഗരത്തിലും പാഥേയം എന്ന പേരില്‍ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നത്. അതും വാഴയില്‍ പൊതിഞ്ഞ ഉച്ചയൂണ്. മൂന്ന് കൂട്ടം നാടന്‍ കറികളും ഇഞ്ചിചേര്‍ത്തരച്ച ചമ്മന്തിയുമാണ് പൊതിച്ചോറിലെ വിഭവങ്ങള്‍. മീന്‍കറി ഒഴിച്ചുകൂടാന്‍ വയ്യാത്ത വിഭവമായി മാറി കഴിഞ്ഞവര്‍ക്കായി മീന്‍കറിയും പ്രത്യേകമായി ലഭിക്കും. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരുഭാഗം സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്കായും ഫോറം മാറ്റിവക്കുന്നുണ്ട്. കൊട്ടാരക്കരയുടെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി പാഥേയം മാറിയിട്ട് 200 ദിനങ്ങള്‍ പിന്നിടുന്ന വേളയിലാണ് അഭ്യുദയ കാംക്ഷികളുടെ അഭ്യര്‍ത്ഥന മാനിച്ച് കൊല്ലത്തും പാഥേയത്തിന്റെ വിഷരഹിതഭക്ഷണം ക്യാമ്പയിന്റെ ഭാഗമായുള്ള പൊതിച്ചോറ് വിതരണം ആരംഭിക്കുന്നത്. ഇതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9567615909, 9656934737, 8129326200. ര്‍ നേതൃത്വം ന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.