കൊട്ടാരക്കര: അവണൂരില്‍ ബൈക്കില്‍പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. അവണൂര്‍ പാലംമൂട്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായ അനീഷ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമിസംഘം രാത്രി രണ്ടിനോടെ അനീഷിന്റെ വീട്ടില്‍ എത്തി പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്ന് ഭീഷണി മുഴക്കി. സ്ഥലത്തെ ക്രിമിനലുകളായ സുനില്‍, നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. കൊട്ടാരക്കര പോലീസ് കേസെടുത്തു. അവണൂരും പരിസരപ്രദേശങ്ങളിലും ഇത്തരം ക്രിമനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കടകളുടെ നെയിംബോര്‍ഡ് നശിപ്പിക്കുക, കൊടിതോരണങ്ങള്‍ തകര്‍ക്കുക, വീടുകളുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കത്തിക്കുക തുടങ്ങിയവയാണ് ഇവരുടെ രീതി. പോലീസ് അധികൃതരുടെ അനാസ്ഥ മുതലെടുത്താണ് അക്രമികള്‍ പെരുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: