ഓര്‍ക്കാട്ടേരി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും സഹമാധ്യമവിഭാഗങ്ങളും ചേര്‍ന്ന് വടകര ഓര്‍ക്കാട്ടേരി ഏറാമല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പൊതുജന സമ്പര്‍ക്ക പരിപാടി സമാപിച്ചു. സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ് വിശിഷ്ടാതിഥിയായി. അങ്കണവാടി-കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. ജനില്‍കുമാര്‍ വിതരണം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ഭാസ്കരന്, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ. ടി. അയൂബ്, കണ്ണൂര്‍ ജന്‍ ശിക്ഷണ്‍ സന്സ്ഥാന് ചെയര്മാന് രഞ്ജിത്ത് സര്‍ക്കാര്‍, കോഴിക്കോട് ആകാശവാണിയിലെ ഹക്കീം കൂട്ടായി എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ബിബിന്‍ എസ്. നാഥ് സ്വാഗതവും സി. ഉദയകുമാര്‍ നന്ദിയും രേഖപ്പെടുത്തി.
ഉച്ചയ്ക്കു ശേഷം നടന്ന വനിതാ ശാക്തീകരണ സെമിനാറില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജയ്സണ്‍ കെ. എബ്രഹാം ക്ലാസെടുത്തു. അനില ബി. സ്വാഗതവും ഹക്കീം കൂട്ടായി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: