നാദാപുരം: കല്ലാച്ചി തെരുവമ്പറമ്പ് സിപിഎം കേന്ദ്രത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് വന്‍ സ്ഫോടനം പരിഭ്രാന്തി പരത്തി .ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി ക്കായിരുന്നു നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നത് .
തെരുവമ്പറമ്പ് ചിയ്യൂര് ഹെല്‍ത്ത് സെന്ററിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആയിരുന്നു സ്ഫോടനം .ഉടന്‍ തന്നെ നാദാപുരത്ത് നിന്ന് ബോംബ് സ്ക്വാഡും സി ഐ സുനില്‍ കുമാറിന്റെ നേതൃതത്വത്തില്‍ പോലീസ്സ് സംഘവും സ്ഥലത്ത് എത്തി .സംഭവ സ്ഥലത്ത് നിന്ന് ബോംബിന്റെ അവശിഷ്ടങ്ങളും ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡപ്പിയുടെ അടപ്പും കണ്ടെത്തി.
ഈ പ്രദേശത്തുനിന്ന് മാസങ്ങള്‍ക്ക് മുന്‍പ് പതിനഞ്ച് വാളുകളും ,നിരവധി സ്റ്റീല്‍ ബോംബ്കളും ,നിര്‍മ്മാണ ഉപകരണങ്ങളും കണ്ടെത്തിരുന്നെങ്കിലും തുടര്‍ അന്യേഷണം നടക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: