കറാച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭാരത പ്രധാനമന്ത്രി ലാഹോറിലേക്ക് വന്നു. അദ്ദേഹത്തിന്റെ കുറച്ചു മണിക്കൂറുകള്‍ ഞങ്ങള്‍ക്കായി നീക്കിവച്ചു.
ഇരു രാജ്യങ്ങളും ശത്രുതകള്‍ മാറ്റിവച്ച സമയമായിരുന്നു അതെന്നും പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായിരിക്കും മോദിയുടെ സന്ദര്‍ശനമെന്നും ഷരീഫ് മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാനും ഭാരതവും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ട്.
ഭാരതവുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു. ക്രിസ്മസ് ദിനത്തിലാണ് മോദി പാക്കിസ്ഥാന് സന്ദര്‍ശിച്ചത്. നവാസ് ഷെരീഫിന്റെ ജന്മദിനവും അദ്ദേഹത്തിന്റെ കൊച്ചുമകളുടെ വിവാഹവും അന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: