അദ്നാന്‍ സമിക്ക് ഭാരത പൗരത്വം

Thursday 31 December 2015 4:56 pm IST

ന്യൂദല്‍ഹി: പ്രമുഖ ഗായകനും സംഗീതജ്ഞനുമായ അദ്നാന്‍ സമി പുതുവര്‍ഷം മുതല്‍ ഭാരത പൗരനായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അദ്നാന്‍ സമിക്ക് ഭാരത പൗരത്വം നല്‍കുന്നതില്‍ തെറ്റില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമോപദേശം നല്‍കിയിരുന്നു. പൗരത്വത്തിനു വേണ്ടിയുള്ള അദ്നാന്‍ സമിയുടെ അപേക്ഷ രണ്ട് വര്‍ഷം മുമ്പ് ഭാരതം നിരാകരിച്ചിരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം വീണ്ടും നല്‍കിയ അപേക്ഷയിലാണ് 42കാരനായ സമിക്ക് അനകൂല തീരുമാനമുണ്ടായത്. ശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം, കല, ലോക സമാധാനം, മനുഷ്യ പുരോഗതി എന്നീ മേഖലയില്‍ അതുല്യ സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് പൗരത്വം അനുവദിക്കാന്‍ ഭാരത പൗരത്വ നിയമത്തിലെ ആറാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. പാക്കിസ്ഥാനിലെ പെഷവാര്‍ സ്വദേശിയാണെങ്കിലും അദ്നാന്‍ സമി ജനിച്ചതും വളര്‍ന്നതുമെല്ലാം ഇംഗ്ലണ്ടിലായിരുന്നു. പിന്നീട് പാക്കിസ്ഥാനിലേക്ക് കുടിയേറിയ അദ്നാന്‍ ബോളിവുഡില്‍ തിരക്കേറിയതിനെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറി. കഴിഞ്ഞ 15 വര്‍ഷമായി ഭാരതത്തില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തിലാണ് സമി ഭാരത പൗരത്വത്തിന് അപേക്ഷ നല്‍കിയത്. ആയിരക്കണക്കിന് ആല്‍ബങ്ങള്‍ പുറത്തിറക്കിയ സമിയുടെ ലിഫ്റ്റ് കരേഗ, കഭീ തോ നസര്‍ മിലാവോ എന്നീ ഗാനങ്ങള്‍ 2000 ത്തിലെ വന്‍ ഹിറ്റുകളായിരുന്നു. ബജ്റംഗി ബൈജാനിലെ ഭര്‍ദോ ജോലീ മേരീ എന്ന കവാലിയും ഹിറ്റായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.