കണ്ണൂര്‍: ഗ്രന്ഥശാലാ സംഘം നടത്തുന്ന മൂന്നാമത് ലൈബ്രറി പഠന കോണ്‍ഗ്രസ് ഫെബ്രുവരി 6, 7 തിയ്യതകളില് കണ്ണൂരില്‍ നടക്കും. മുന്‍സിപ്പല്‍ സ്കൂളില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം ലൈബ്രറി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
വായന സംസ്കാരം മാറുന്ന ലോകം, വികസനം ജനാധിപത്യം ജനമുന്നേറ്റം, സംസ്കാരം ജനാധിപത്യം അധികാരം, കണ്ണൂരിന്റെ സാഹിത്യ സംസ്കാരം എഴുത്ത് വഴി, ഇ-ലോകത്തെ മാറ്റങ്ങള്‍, അക്കാദമിക്ക് രംഗവും ഗ്രന്ഥശാലകളും തുടങ്ങിയ പ്രധാന സെഷനുകളെ കേന്ദ്രീകരിച്ച് അമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പഠന കോണ്‍ഗ്രസിന്റെ മുന്നോടിയായി 14 പ്രദേശിക സെമിനാറുകള്‍ നടക്കും. ജനുവരി 20 മുതല്‍ 26 വരെയാണ് മേഖലാ സെമിനാറുകള്‍. ഗ്രന്ഥശാലകള്‍ നാടിന് നല്കിയ സംഭാവനകളെ കുറിച്ച് നടക്കുന്ന പഠനം കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് വിപുലീകരിക്കും. മാറുന്ന ലോകത്തെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണമെന്ന ദിശോബോധം സെമിനാറില്‍ ഉരുത്തിരിയും. പഠന കോണ്‍ഗ്രസിന്റെ വിജയിത്തിനായുള്ള സംഘാടക സമിതി ജനുവരി 14ന് വൈകുന്നേരം 4 മണിക്ക് ജില്ലാ ലൈബ്രറിയില്‍ ചേരുന്ന യോഗത്തില്‍ രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: