കോട്ടയം : തിരുനക്കര സ്വാമിയാര്‍മഠത്തില്‍ നടക്കുന്ന നാരായണീയ സത്രത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 3 മുതല്‍ 10 വരെയാണ് സത്രം. മുപ്പതിലേറെ ഭാഗവതപണ്ഡിതന്മാര് നാരായണീയത്തിലെ നൂറോളം ദശകങ്ങളെ ആസ്പദമാക്കി തത്ത്വവിചാരം നടത്തും. വിവിധ നാരായണീയ സമിതികള്‍ നാരായണീയ പാരായണം നടത്തും.
നാരായണീയ ശ്ലോകങ്ങളുടെ സംഗീതാവിഷ്കരണവും ഉണ്ടാകും. സ്വാമിയാര് മഠത്തിലെ പ്രത്യേകം തയ്യാറാക്കിയ ശ്രീശങ്കരമണ്ഡപത്തില് 3 ന് രാവിലെ 5 ന് ക്ഷേത്രംതന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
രാവിലെ 5 മുതല്‍ വൈകിട്ട് 3 വരെ അബുദാബിയില്‍ നിന്നെത്തുന്ന ഭക്തജനസംഘം വിവിധ രാഗങ്ങളില്‍ ഹനുമാന് ചാലീസ ആലപിക്കും. കേരളത്തില്‍ ആദ്യമായിട്ടാണ് ഇവര്‍ ഹനുമാന് ചാലീസ ആലാപനം നടത്തുന്നത്.
3.30 ന് ടി.എസ് പരമേശ്വരവും ശങ്കരപീഠം വിദ്യാര്‍ത്ഥികളും നടത്തുന്ന വേദപ്രഘോഷണത്തോടെ സത്രസമാരംഭസഭ ആരംഭിക്കും. തൃക്കൈക്കാട്ട് മഠാധിപതി വാസുദേവബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയാര്‍ ധ്വജാരോഹണം നിര്‍വ്വഹിക്കും. രേണുകാവിശ്വനാഥന് ഭദ്രദീപം തെളിയിക്കും. മേല്‍ശാന്തി എസ്. ഗണേശ് വേദിയില്‍ ശ്രീകൃഷ്ണവിഗ്രഹ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കും. ഡോ. പി.വി വിശ്വനാഥന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ കൂടുന്ന സഭ തൃശ്ശൂര്‍ തെക്കേമഠം വാസുദേവബ്രഹ്മാനന്ദഭൂതി സ്വാമിയാര് ഉദ്ഘാടനം ചെയ്യും.
സത്രത്തില്‍ മുഖ്യപ്രഭാഷണം കുമ്മനം രാജശേഖരനും നാരായണീയ മാഹാത്മ്യപാരായണം ഒറവങ്കര അച്യുതന് നമ്പൂതിരിയും നിര്‍വ്വഹിക്കും. തുടര്‍ന്ന് ശ്രീരാമദാസമിഷന്‍ അധിപതി ബ്രഹ്മപാദാനന്ദ സരസ്വതി, ആത്മജവര്മ്മതമ്പുരാന്, കെ.എസ് സതീശ്, ടി.കെ രാജഗോപാല്‍, എം.വി ഉണ്ണികൃഷ്ണന്, സി.പി മധുസൂദനന്, എം.വി നാരായണന് നമ്പൂതിരി എന്നിവര്‍ ആശംസയര്‍പ്പിക്കും.
4 മുതല്‍ എല്ലാദിവസവും രാവിലെ 6 മുതല്‍ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ ഭാഗവതപാരായണം, നാരായണീയ പാരായണം, സഹസ്രനാമാര്‍ച്ചന, നാരായണീയ സംഗീതാര്‍ച്ചന എന്നിവ ഉണ്ടായിരിക്കും. 9 ന് രാവിലെ വാസുബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയാര്‍, ഒറവങ്കര അച്യുതന് നമ്പൂതിരി, എന്‍. സോമശേഖരന്‍, ഉച്ചയ്ക്ക് 2 ന് കുറിച്ചി, ബി. രാമചന്ദ്രന്, മധുസൂദനവാര്യര്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ നടക്കും.
5 ന് രാവിലെ 9 ന് നവീന്ശങ്കര്, ഹോരക്കാട് ഗോവിന്ദന് നമ്പൂതിരി, എ.കെ ബാലകൃഷ്ണപിഷാരോടി, ഡോ. പി.വി വിശ്വനാഥന് നമ്പൂതിരി, ആചാര്യ എ.വി അശോകന്,
6 ന് വിജയസുന്ദരി, ട്രിച്ചി, ഡോ. സി.റ്റി ഫ്രാന്‍സിസ്, മാടശ്ശേരി നീലകണ്ഠന് നമ്പൂതിരി, ശരത് പി. നാഥ്, കെ.ആര്.എ നാരായണന്, സ്വാമി സ്വപ്രഭാനന്ദ,
7 ന് ഇന്ദിരാകൃഷ്ണകുമാര്, പുത്തില്ലം മധുനാരായണന്‍ നമ്പൂതിരി, കല്ലാനിക്കാട് ചന്ദ്രശേഖരന് നമ്പൂതിരി, പ്രൊഫ. വി.എം നാരായണപണിക്കര്‍, ശരത് പി. നാഥ്, സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
8 ന് ഡോ. ഹരികൃഷ്ണശര്‍മ്മ, ഡോ. ജഗത് സാക്ഷിദാസ് ബ്രഹ്മചാരി, ഗുരുവായൂര്‍ കേശവന് നമ്പൂതിരി, ശങ്കാലിപുരം കേശവയാജപേയി, സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി,
9 ന് കെ.ആര് നമ്പ്യാര്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്, വയപ്ര വാസുദേവപ്രസാദ്, ഡോ. ലക്ഷ്മി ശങ്കര്‍, എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ, എന്‍. സോമശേഖരന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
10 ന് രാവിലെ 9 ന് ഗുരുവായൂര്‍ കേശവന് നമ്പൂതിരി പ്രഭാഷണം നടത്തും. 11 ന് സമാപനസഭയില്‍ ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. അശ്വതി തിരുനാള്‍ റാണി ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. പി.വി വിശ്വനാഥന് നമ്പൂതിരി അധ്യക്ഷതവഹിക്കും. കാ.ഭാ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. കെ. ദ്വാരകാനാഥ്, ബി.വി നമ്പൂതിരി, കെ. ചന്ദ്രശേഖരന് എന്നിവര്‍ പ്രസംഗിക്കും.1 ന് ധ്വജാവരോഹണം.
അമ്പലപ്പുഴ ഗോപകുമാറിന്റെ അഷ്ടപദി, ഗുരുനാരായണ ഭജനാമൃതം, ഡോ. ജ്യോത്സ്നാ പ്രദീപിന്റെ കുച്ചുപ്പുടി നൃത്തം, മാസ്റ്റര്‍ രാമകൃഷ്ണന്റെ സംഗീതസന്ധ്യ, കോട്ടയം വീരമണിയുടെ സംഗീത ഉപന്യാസം, തൃക്കാരിയൂര്‍ ശിവരഞ്ജിനി സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭജന്‍ സന്ധ്യ എന്നിവയും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ സത്രസമിതി ഭാരവാഹികളായ ഡോ. പി.വി വിശ്വനാഥന് നമ്പൂതിരി, സി.പി മധുസൂദനന്, എം.വി നാരായണന് നമ്പൂതിരി, എന്‍. സോമശേഖരന്‍, എസ്. ഗണേശ്, കെ. ദ്വാരകാനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: