അമ്പലപ്പുഴ: രോഗിയുടെ കൂട്ടിരിപ്പുകാരന് ചമഞ്ഞ് ആശുപത്രിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കായംകുളം കൃഷ്ണപുരം ഞക്കനാല്‍ തട്ടക്കാട്ട് കിഴക്കേതില്‍ ഉണ്ണിക്കുട്ടന് (22) ആണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുവാണെന്നും സന്നദ്ധ പ്രവര്ത്തകനാണെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് സ്ഥിരം ആശുപത്രി വാര്‍ഡുകളില്‍ കറങ്ങുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രി എയ്ഡ് പോസ്റ്റിലെ ഉദയന്‍, സജീവന് എന്നീ പോലീസുകാരാണ കണ്ടത്്.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് ഡോക്ടറുടേതുള്പ്പെടെ അഞ്ചു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. അമ്പലപ്പുഴ പോലീസിനു കൈമാറിയ ഉണ്ണിക്കുട്ടനെ മൊബൈല്‍ കോടതിയിലെത്തിച്ച് റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: