പീരുമേട് പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

Friday 1 January 2016 7:46 pm IST

പീരുമേട്: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പീരുമേട് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയെ തടഞ്ഞ് വെച്ചത്.തീര്‍ത്ഥാടക കാലഘട്ടം ആരംഭിച്ചപ്പോള്‍ പഞ്ചായത്തില്‍ അവലോകന യോഗം കൂടിയെങ്കിലും പദ്ധതികള്‍ ഒന്നും നടപ്പാക്കിയിരുന്നില്ല. സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നെങ്കിലും ഫണ്ട് വിനിയോഗിച്ചിരുന്നില്ല. തീര്‍ത്ഥാടകരുടെ ദുരിതം കണ്ടറിഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്ക്കുന്നതിന് ഉള്ള സൗകര്യം, ശുദ്ധജലം, വഴിവിളക്ക്, ദിശാബോര്‍ഡുകള്‍, താല്‍ക്കാലിക ശൗചാലയങ്ങള്‍ തുടങ്ങിയവ അടിയന്തിരമായി ഒരുക്കണമെന്ന് ആവശ്യം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ അടിയന്തിരമായി പരിഹരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിന്‍മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഉപരോധ സമരത്തിന് പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, സെക്രട്ടറി ജോയി നിരപ്പേല്‍, നേതാക്കന്‍മാരായ സതീശ് എസ്, വിജയകുമാര്‍, സുരേഷ് പാമ്പനാര്‍, മുരുകന്‍, രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.