തൊടുപുഴ: തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ 2016 ഫെബ്രുവരി 8, 9, 10, 11 തീയതികളില്‍ തൊടുപുഴ ലയ തീയറ്ററില്‍ നടക്കും. 4 ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയില്‍ ലോകസിനിമയില്‍നിന്നും തെരഞ്ഞെടുത്ത മികച്ച സിനിമകളുടെ പ്രദര്‍ശനവും ഷോര്‍ട്ട് ഫിലിം മത്സരവും ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലും ഓപ്പണ്‍ ഫോറവും നടക്കും. ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി താലൂക്കിലെ 10 കേന്ദ്രങ്ങളില്‍ സിനിമാ വണ്ടിയുമായി പൈലറ്റ് ഫിലിം പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്്
. 2016 ജനുവരി 1 മുതല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിക്കും. ജനുവരി 1-ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറില്നിന്നും ആദ്യ ഡെലിഗേറ്റ് പാസ്സ് ഏറ്റുവാങ്ങി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെംബര്‍ കെ.എം.ബാബു ഡെലിഗേറ്റ് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.കെ.സുധാകരന് നായര്‍, ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്, ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം.മഞ്ജുഹാസന്‍ എന്നിവരും പ്രസംഗിക്കും. തുടര്‍ന്ന് സംഘാടകസമിതിയോഗവും നടക്കും.ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് ഫോറം തൊടുപുഴ മുനി. ലൈബ്രറി, ജ്യോതി സൂപ്പര്‍ ബസാറിലെ മിറക്കിള്‍ വിഷ്വല്‍ മീഡിയ, ആദം സ്റ്റാര്‍ കോംപ്ലക്സിലെ സാന്ദ്ര വിഷന്‍, എന്നിവിടങ്ങളിലും ഇടവെട്ടി പ്രണവം ലൈബ്രറി, കോലാനി ജനരഞ്ജിനി വായനശാല തുടങ്ങി വിവിധ ലൈബ്രറികളിലും ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 100/- രൂപയും, വിദ്യാര്‍ത്ഥികള്‍ക്ക് 50/- രൂപയുമാണ് രജിസ്ട്രേഷന് ഫീസ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഹ്രസ്വചിത്ര മത്സരത്തിന്റെ എന്‍ട്രികള്‍ ജനുവരി 20-ന് മുന്‍പ് ലഭിക്കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 10-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പിനുവേണ്ടി പി.ജെ. ജോസഫ് (സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി), അഡ്വ.ജോയ്സ് ജോര്‍ജ്ജ് എം.പി. (രക്ഷാധികാരിമാര്‍), സില്‍ക്ക് ചെയര്മാന് ടി.എം. സലിം, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം.ആഗസ്തി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെംബര്‍ കെ.എം.ബാബു, തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എന്‍.വേണു ഇ.എ.പി., ഇടുക്കി ഡി.ടി.പി.സി. സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, മണക്കാട് സഹകരണബാങ്ക് പ്രസിഡന്റ് ടി.ആര്. സോമന്, തൊടുപുഴ ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ദീപക്, തൊടുപുഴ റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്ബാബു (ഉപരക്ഷാധികാരിമാര്‍), മുനി
. ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ (ചെയര്‍പേഴ്സണ്‍), മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.കെ.സുധാകരന് നായര്‍, പ്രൊഫ. ജെസ്സി ആന്റണി, ആര്.ഹരി. റിനി ജോഷി, സുമമോള്‍ സ്റ്റീഫന്‍, നിര്‍മ്മല ഷാജി (വൈസ് ചെയര്മാന്മാര്), എന്‍. രവീന്ദ്രന് (ജനറല്‍ കണ്‍വീനര്‍), എം.എം. മഞ്ജുുഹാസന് (കണ്‍വീനര്‍), യു.എ. രാജേന്ദ്രന്, ബാബു പളളിപ്പാട്ട്, അഖില്‍ ശശിധരന്, വി.കെ. ബിജു (ജോയിന്റ് കണ്‍വീനര്‍മാര്‍, പി.കെ. അനില്‍കുമാര്‍, കെ.കെ. ഷിംനാസ്, എ.എം.ഹാരിദ്, പി.എ. ഷാഹുല്‍ ഹമീദ്, മേഴ്സി കുര്യന്, ബാബു പരമേശ്വരന്, അരുണിമ ധനേഷ് (സബ്കമ്മിറ്റി ചെയര്മാന്മാര്), ആന്റണി കണ്ടിരിക്കല്‍, കെ.ഹരിലാല്‍, കെ.എന്‍. നാരായണന്, പി.കെ.സുകുമാരന്‍, ഡി.മൂക്കന്, വില്‍സണ്‍ ജോണ്‍, ഹാരിസ് മുഹമ്മദ്, ഫാ. കുര്യന് പുത്തന്‍പുരയ്ക്കല്‍, വിനോദ് കണ്ണോളില്‍, രാജേന്ദ്രന് പോത്തനാശ്ശേരില്‍, ജിയോ മാത്യു, മുട്ടം ശ്രീനി, പി.ആര്.സുന്ദരരാജന്, പ്രൊഫ. ജോസഫ് അഗസ്റ്റിന് (സബ്കമ്മിറ്റി വൈസ് ചെയര്മാന്മാര്), രമേഷ് വി.വി., ജോഷി വിഗ്നറ്റ്, പി.ജി. മോഹനന്, അരുണ്‍രാജ് കര്‍ത്ത, ജോസ് അറുകാലില്‍, ജിന്സണ് തോമസ്, അജി ജോസഫ് ജോര്‍ജ്ജ് (സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകസമിതിയും സബ്കമ്മിറ്റികളും രൂപീകരിച്ചു. ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 9447776524, 9447753482, 9447824923.
പ്രതികരിക്കാൻ ഇവിടെ എഴുതുക: