കോട്ടയം: തപസ്യാ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടത്തുന്ന ആദ്യയാത്ര 3ന് കന്യാകുമാരിയില്‍ പ്രശസ്ത സംഗീതജ്ഞന് ഗംഗൈ അമരന് ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
8ന് 2.30ന് യാത്രയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കും. രണ്ടാമത്തെ യാത്രയ്ക്ക് ജില്ലയിലെ സ്വീകരണങ്ങള്‍ ഫെബ്രുവരി 14,15 തീയതികളില്‍ നടക്കും. 14ന് കോട്ടയത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിശിഷ്ഠ വ്യക്തികളെ ആദരിക്കും. വിവിധ കലാപരിപാടികളും നടക്കും. ഇന്ന് 5 മണിക്ക് കോട്ടയം വിശ്വഹിന്ദു പരിഷത് ഹാളില്‍ ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ജില്ലാ പ്രവര്‍ത്തകയോഗത്തില്‍ യാത്രയില്‍ മുഴുനീളം യാത്ര ചെയ്യുന്നു സംസ്ഥാനസമിതിയംഗവും ജില്ലാ സെക്രട്ടറിയുമായ പി.ജി. ഗോപാലകൃഷ്ണ്, മേഖലാ സംയോജകന്‍ പി.എന്‍. ബാലകൃഷ്ണന് എന്നിവര്‍ക്ക് സ്വീകരണം നല്‍കും. ജില്ലാ വൈസ് പ്രസിഡനറ് പി.എന്‍.എസ്. നമ്പൂതിരി, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. പി.വി. വിശ്വനാഥന് നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: