ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ഫെബ്രുവരിയില്‍

Thursday 31 December 2015 10:20 pm IST

കോട്ടയം: കോട്ടയം മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ബാഡ്മിന്റണ്‍, വോളിബോള്‍,ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ഹാന്‍ഡ് ബോള്‍, ഗുസ്തി, ജൂഡോ എന്നീ കായിക ഇനങ്ങള്‍ക്കുള്ള കോര്‍ട്ടുകള്‍ ഹെല്‍ത്ത് ക്ലബ്, എയ്‌റോബിക് ഹാള്‍, കാന്റീന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസ്, 50 കായിക താരങ്ങള്‍ക്ക് താമസ സൗകര്യം, 25 കാറുകള്‍ക്കും 100 ബൈക്കുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം, ക്യാറ്റ് വാക്ക് എന്നിങ്ങനെ ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങളോടെയാണ് ഇന്‍ഡോര്‍ സ്‌റ്റേഡീയം ഒരുങ്ങുന്നത്. 50 മീറ്റര്‍ നീളത്തില്‍ 10 ലെയിനുകളുള്ള അന്താരാഷ്ട്ര, ഒളിംപിക് നിലവാരത്തിലുള്ള നീന്തല്‍ സമുച്ചയവും ഇന്‍ഡോര്‍ സ്‌റ്റേഡീയം കോംപ്ലക്‌സിന്റെ ഭാഗമായി ഉയരും. 1100 പേര്‍ക്കുള്ള ഇരിപ്പിടവും സ്‌റ്റേഡീയത്തിലുണ്ട്. 25.28 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിരുത്തിയിട്ടുള്ളത്. ഇതില്‍ 6 കോടി രൂപ കേന്ദ്രവിഹിതമായി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 3.87 കോടി രൂപ കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ലഭിച്ചിട്ടുണ്ട്. 1983 മാര്‍ച്ച് നാലിന് ആരംഭിച്ചതാണ് സ്‌റ്റേഡിയം നിര്‍മാണം. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ തറക്കല്ലിടീല്‍ കര്‍മം പോലും നാലും പ്രാവശ്യം നടന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.