കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരവധി തവണ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഏറ്റെടുക്കല്‍ പ്രക്രിയ അനിശ്ചിതമായ നീളുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്ന 4 ന് കരിദിനമായി ആചരിക്കാന്‍ പ്രക്ഷോഭസമിതി തീരുമാനിച്ചു. കലക്ടറേറ്റ് പടിക്കല്‍ 202 ദിവസങ്ങളായി തുടര്‍ന്നു വരുന്ന സത്യഗ്രഹ സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ 6 ന് ജനകീയ കണ്വെന്ഷന് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വിനോദ് പയ്യട, രാജന് കോരന്രേത്ത്, സണ്ണി അമ്പാട്ട്, മുഹമ്മദ് റിഫ, ജെയ്സണ്‍ ഡൊമനിക്, പോള്‍ ടി സാമുവല്‍, ടി.ചന്ദ്രന്, പ്രൊഫ.ജലാലുദ്ദീന്‍, പടിപ്പുരക്കല്‍ ശ്രീനിവാസന്, അഷറഫ് മമ്പറം, മേരി അബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: