കണ്ണൂര്‍: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ നികുതി വെട്ടിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സാധനങ്ങള്‍ കടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എല്ലാ വാണിജ്യനികുതി ചെക്ക് പോസ്റ്റുകളിലും മിന്നല്‍ പരിശോധന നടത്തി. കണ്ണൂര്‍ ജില്ലയിലെ കിളിയന്തറ ആര്‍ടിഒ ചെക്ക് പോസ്റ്റിലും സെയില്‍സ് ടാക്സ് ചെക്ക് പോസ്റ്റിലും മാഹി അഴിയൂര്‍ ചെക്ക് പോസ്റ്റിലും ഇതിന്റെ ഭാഗമായി റെയ്ഡ് നടത്തി. എന്നാല്‍ റെയ്ഡ് വിവരം നേരത്തെ ചോര്‍ന്നതിനാല്‍ റെയ്ഡ് പ്രഹസനമായി മാറിയതായും പരാതിയുണ്ട്. രാവിലെ തന്നെ റെയ്ഡ് നടത്തുന്ന വിവരം ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ചെക്ക് പോസ്റ്റുകളിലൂടെ നികുതിവെട്ടിച്ചുള്ള സാധനം കടത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതിനാല്‍ കാര്യമായ ക്രമക്കേടുകളൊന്നും റെയ്ഡില്‍ കണ്ടെത്താനായില്ല. അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ നിന്നും 20,000ത്തോളം രൂപ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: