കണ്ണൂര്‍: മദ്യനയത്തിന് അനുകൂലമായ സുപ്രീം കോടതിവിധി സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് കേരളത്തെ നയിക്കാന്‍ സര്‍ക്കാറിന് കരുത്തുപകരുന്നതാണെന്ന് മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിന് ഈ കോടതിവിധി മാര്‍ഗ്ഗദര്‍ശകമാണ്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മദ്യത്തെ വാണിജ്യവസ്തുവായി കണക്കാക്കാനാകില്ലെന്നുമുള്ള സുപ്രീം കോടതി പരാമര്‍ശനം സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.പി.ആര്.നാഥ് അധ്യക്ഷത വഹിച്ചു. ദിനു മൊട്ടമ്മല്‍, ഐ.സി.മേരി, രാജന് തീയ്യറേത്ത്, അഡ്വ.സി.ഒ.ടി.ഉമ്മര്‍, കെ.മുകുന്ദന്, അഡ്വ.ടോണി ജോസഫ്, കവിയൂര്‍ രാഘവന്, ചന്ദ്രന് മന്ന, പി.കെ.ഷീന, ആഗ്നസ് ഇനാസ്, പി.വി.രാജമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: