ഭാഷാ സാഹിത്യ സെമിനാര്‍ ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും

Thursday 31 December 2015 11:00 pm IST

കണ്ണൂര്‍: കണ്ണൂര്‍ ആകാശവാണി നിലയത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗത്തിന്റെയും കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ് മലയാള വിഭാഗത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭാഷാ സാഹിത്യ സെമിനാറുകളുടെ ഔപചാരികമായ ഉദ്ഘാടനം കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ 5 ന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍ നിര്‍വഹിക്കും. ആകാശവാണി പ്രോഗ്രാം മേധാവി കെ ബാലചന്ദ്രന്‍ അധ്യക്ഷനായിരിക്കും. കൃഷ്ണമേനാന്‍ സ്മാരക വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഓമന പങ്കന്‍ ആമുഖപ്രഭാഷണം നടത്തും. ഡോ.എ.എം. ശ്രീധരന്‍ പരിപാടികള്‍ വിശദീകരിക്കും. കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത തെരഞ്ഞെടുത്ത പത്ത് കോളേജുകളിലായിരിക്കും സെമിനാറുകള്‍ സംഘടിപ്പിക്കുക. മലയാളത്തിലെ 25 കൃതികളുടെ പുനര്‍വായനയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.