വര്‍ക്കല: ശിവഗിരി തീര്‍ഥാടന നഗരിയില്‍ കുടിവെള്ള വിതരണവുമായി വിഎച്ച്പി കല്ലംകോണം യൂണിറ്റാണ് കുടിവെള്ള വിതരണം നടത്തിയത്. 83-ാമത് ശിവഗിരി തീര്‍ഥാടനത്തിനെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന പ്രവര്‍ത്തനമാണ് വിഎച്ച്പി കാഴ്ചവച്ചത്. തീര്‍ഥാടകരെ സഹായിക്കാന്‍ മുഴുവന്‍സമയവും കര്മനിതരായി വിഎച്ച്പി പ്രവര്‍ത്തകര്‍ തീര്‍ഥാടന നഗരിയിലുണ്ടായിരുന്നു. തീര്‍ഥാടന ഘോഷയാത്ര തുടങ്ങിയതു മുതല്‍ തിരിച്ചെത്തുന്നതു വരെയും തുടര്‍ന്നും ആയിരക്കണക്കിന് പേര്‍ക്കാണ് കുടിവെള്ളം നല്‍കിയത്.
രാവിലെ അഞ്ചിന് ആരംഭിച്ച കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം സ്വാമി വിശാലാനന്ദ നിര്‍വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന സംഘടനകളാണ് ഗുരുദേവപാത പിന്തുടരുന്നതെന്നും മറ്റ് സംഘടനകള്‍ വിഎച്ച്പിയുടെ പ്രവൃത്തി മാതൃകയാക്കണമെന്നും സ്വാമി പറഞ്ഞു.
വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി വില്ലിക്കടവ് സുനില്‍, പ്രഖണ്ഡ് സെക്രട്ടറി ജനാര്‍ദ്ദനപുരം മണികണ്ഠന്, ശ്രീജിത്ത്, ഷാജു, നിജു, രാജീവ്, കുട്ടന്, നിതീഷ്, മുന്ന, വിഷ്ണു, വിനൂപ്, ജീവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: