പെട്രോൾ, ഡീസൽ വില കുറച്ചു

Thursday 31 December 2015 11:22 pm IST

ന്യൂദൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 63 പൈസയും ഡീസലിന് 1.06 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. ഡിസംബറിൽ രണ്ടു തവണയാണ് ഇന്ധന വില കുറച്ചത്. ഡിസംബർ 15 ന് പെട്രോൾ വില 50 പൈസയും ഡീസൽ 46 പൈസയും കുറച്ചിരുന്നു. മാസാവസാനം വീണ്ടും ഇന്ധനവില കുറച്ചിരിക്കുകയാണ്. ക്രൂഡോയിൽ വില 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 33.36 ഡോളറെന്ന നിലയിൽ എത്തിയതിനെ തുടർന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വില കുറച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.