ചവറ: പെട്ടിക്കടയ്ക്കുളളില്‍ നിന്നും മൂര്‍ഖന്‍പാമ്പിനെ പിടികൂടി.
പന്മന കോലം ആര്‍കെ വിലാസത്തില്‍ രവീന്ദ്രന്പിളളയുടെ പന്മന കോലത്ത് മുക്കിലുളള കടയിലാണ് മൂര്‍ഖനെ കണ്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കണ്ട പാമ്പിനെ പിടികൂടുവാന്‍ പാമ്പുപിടുത്തക്കാരെ പലരെയും സമീപിച്ചെങ്കിലും അവരാരും എത്താത്തതിനെ തുടര്‍ന്ന് പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍ സംഘടിച്ച് രാത്രി ഒമ്പതോടെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പാമ്പിനെ പിടികൂടുകയായിരുന്നു. കോലം സിയാദ് മന്‍സിലില്‍ നിസാം, സുഹൃത്ത് പ്രാണ്‍ എന്നിവര്‍ ചേര്‍ന്നാണ് മൂര്‍ഖനെ പിടിച്ചത്. പാമ്പ് ചായക്കടക്കുളളില് കയറിയതറിഞ്ഞ് വലിയ ജനക്കൂട്ടവും എത്തി. പിടികൂടിയ മൂര്‍ഖനെ ഇന്നലെ രാവിലെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: