തിരുവനന്തപുരം: പാഠപുസ്തക -ലോട്ടറി അച്ചടി ക്രമക്കേടുമായി ബന്ധപ്പെട്ട് സി ആപ്റ്റ് എംഡി സജിത് വിജയരാഘവനെ സസ്പെൻഡ് ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
ലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട് 1.36 കോടി രൂപയുടെ അഴിമതി നടന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് സജിതിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരുന്നു.
പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിന് നൽകിയതിൽ വ്യാപക ക്രമകേട് നടന്നുവെന്ന് ധനകാര്യപരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സജിത് വിജയരാഘവനെ സസ്പെൻഡ് ചെയ്യണമെന്ന് നവംബർ 30ന് ധനകാര്യ പരിശോധനവിഭാഗവും പിന്നീട് വിജിലൻസും ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: