വത്തിക്കാന്‍ സിറ്റി: മാധ്യമങ്ങള്‍ നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പുതുവത്സര സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.മറ്റൊരാള്‍ക്ക് പ്രചോദനം നല്കുന്ന വാര്‍ത്തകളാണ് നല്‍കേണ്ടത്.
ഐക്യദാര്‍ഢ്യവും സ്നേഹവും സന്മനസും വാര്‍ത്തകളില്‍ ഉണ്ടാവണം. അങ്ങനെ അക്രമങ്ങള്‍ക്കും അസഹിഷ്ണുതക്കുമുള്ള പ്രാധാന്യം കുറയട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.
പോയവര്‍ഷം നിരവധി അക്രമ സംഭവങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. നിരവധി പേര് കൊല്ലപ്പെട്ടു. നിരപരാധികളായ ചിലര്‍ ഇതിനെ തരണം ചെയ്തിട്ടുമുണ്ട്. പിശാചിന്റെ നിഷ്ഠൂര വാഴ്ചയില്‍ നിന്നുള്ള ഇരുട്ടിനെ നീക്കാന്‍ സ്നേഹത്തിന് സാധിക്കുമെന്നും മാര്‍പാപ്പ ഓര്‍മപ്പെടുത്തി.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നിരവധിപേര്‍ മുന്നിട്ടിറങ്ങി. ദൃശ്യമാധ്യമങ്ങള്‍ അടക്കമുള്ളവയാണ് ഇത്തരം നല്ലകാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. തിന്മയുടെ ശക്തികള്‍ നല്ലകാര്യങ്ങളെ വിഴുങ്ങിക്കളയാന്‍ മാധ്യമങ്ങള്‍ അനുവദിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു.
പുതുവത്സര ദിനം ലോക സമാധാന ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: