നന്മണ്ട ശുചിത്വഗ്രാമം പദ്ധതി രണ്ടാംഘട്ടം തുടങ്ങി; ജനകീയ ശുചീകരണ പരിപാടി നാളെ

Friday 1 January 2016 12:55 pm IST

കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലുള്ള പാതയോരങ്ങളും ഇടവഴികളും ജനകീയ പങ്കാളിത്തത്തോടെ ജനുവരി 2ന് പൂര്‍ണ്ണമായും വൃത്തിയാക്കും. ഗ്രാമപഞ്ചായത്തിനെ വിവിധ ഭാഗങ്ങളായി തിരിച്ച് വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടത്തുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം ഗ്രാമപഞ്ചായത്തില്‍ ജനുവരി 10 മുതല്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് നിരോധനം നടപ്പിലാക്കുകയും ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വാര്‍ഡ് സമിതികള്‍ രൂപീകരിച്ച് ഇതില്‍ നിന്ന് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും. ഇവരിലൂടെ വീടുകളില്‍ ബോധവല്‍ക്കരണം നടത്തി മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ശേഖരിക്കുകയും സംസ്‌കരിക്കുന്നതിനായി കയറ്റിയയക്കുകയും ചെയ്യും. ശുചിത്വഗ്രാമം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി കര്‍ണാടകയിലേക്ക് കയറ്റിയയക്കുകയും ജൈവമാലന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ശുചിത്വ മിഷന്റെ സഹകരണത്തോടെ ഒന്ന്, ഒന്‍പത് വാര്‍ഡുകളില്‍ പൈപ്പ്, മണ്ണിര, ബയോഗ്യാസ് തുടങ്ങിയ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സഥാപിക്കുകയും ചെയ്തു.പദ്ധതി പൂര്‍ത്തിയാവുന്നതോടുകൂടി മൂഴുവന്‍ വാര്‍ഡുകളിലും ആവശ്യാനുസരണം മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലന്യമുക്തമാക്കാന്‍ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂര്‍ ബിജു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.