നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 5 മുതല്‍

Friday 1 January 2016 1:00 pm IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ജനുവരി 5 മുതല്‍ 13 വരെ ജില്ലയിലെ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ബിജെപി മണ്ഡലം പ്രവര്‍ത്തക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അറിയിച്ചു. ബൂത്ത്പ്രസിഡണ്ട്, സെക്രട്ടറി, ബൂത്ത് ഇന്‍ചാര്‍ജ്ജ്, വനിതാപ്രതിനിധി എന്നിവരടക്കം ഉപരിഭാരവാഹികളാണ് പ്രവര്‍ത്തകസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 5ന് രാവിലെ 11 മണിക്ക് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സമ്മേളനം സം സ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. അന്നു വൈകീട്ട് 3 മണിക്ക് കുന്നമംഗലം മണ്ഡ ലം സമ്മേളനത്തിലും അദ്ദേ ഹം പങ്കെടുക്കും. മറ്റ് മണ്ഡലങ്ങളിലെ പ്രവര്‍ത്തകസമ്മേളനവും പങ്കെടുക്കുന്നവരും. എലത്തൂര്‍ മണ്ഡലം ജനുവരി 5ന് രാവിലെ 11 മണി രാജഗോപാല്‍, ബാലുശ്ശേരി ഉച്ചക്ക് 3 മണി ഒ.രാജഗോപാല്‍, എ.എന്‍.രാധാകൃഷ്ണന്‍. ബേപ്പൂര്‍ ജനുവരി 6ന് രാവിലെ 11ന് ഒ.രാജഗോപാല്‍, ഏ.എന്‍.രാധാകൃഷ്ണന്‍ കൊയിലാണ്ടി വൈകു. 3 മണി ഒ.രാജഗോപാല്‍. നാദാപുരം ജനുവരി 7ന് രാവിലെ 11 മണി കെ.സുരേന്ദ്രന്‍ വടകര വൈകു. 3 മണി കെ.സുരേന്ദ്രന്‍. കുറ്റിയാടി ജനുവരി 7ന് രാവിലെ 11 മണി പി.കെ. കൃഷ്ണദാസ്, പേരാമ്പ്ര വൈകു. 3 മണി പി.കെ.കൃഷ്ണദാസ്. തിരുവമ്പാടി 13ന് രാവിലെ 11 മണി കെ.സുരേന്ദ്രന്‍, കോഴിക്കോട് സൗത്ത് രാവിലെ 11 മണി പി.എസ്. ശ്രീധരന്‍പിള്ള, എം.ടി.രമേശ്. കൊടുവള്ളി വൈകു. 3 മണി പി.എസ്. ശ്രീധരന്‍പിള്ള, എം.ടി. രമേശ്.സംസ്ഥാനപ്രസിഡന്റ് കുമ്മന്‍ രാജശേഖരന്‍ നയിക്കുന്ന പ്രചാരണജാഥ 23,24 തിയ്യതികളില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് പി.രഘുനാഥ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.