അദ്‌നന്‍ സമി ഭാരത പൗരത്വം സ്വീകരിച്ചു

Friday 1 January 2016 1:17 pm IST

ന്യൂദല്‍ഹി: പ്രശസ്ത പാക്കിസ്ഥാനി ഗായകന്‍ അദ്‌നന്‍ സമി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിലെത്തി ഭാരത പൗരത്വം സ്വീകരിച്ചു.ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവില്‍ നിന്നാണ് സമി പൗരത്വം സ്വീകരിച്ചത്. പുതുവര്‍ഷ ദിനമായ ഇന്നു മുതല്‍ അദ്‌നന്‍ സമി ഭാരത പൗരനാണ്. ഭാരത സര്‍ക്കാരിനോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും തന്റെ ജീവിതത്തില്‍ ഏറ്റവും മനോഹരമായ പുതുവത്സരദിനമാണിതെന്നും സമി പ്രതികരിച്ചു. പാക്കിസ്ഥാനിലെ ലാഹോറില്‍ ജനിച്ച 46കാരനായ സമി നിരവധി ഹിറ്റ് ഹിന്ദിഗാനങ്ങള്‍ പാടിയിട്ടുണ്ട്. പുതുവത്സര സമ്മാനമായാണ് കേന്ദ്രസര്‍ക്കാര്‍ സമിക്ക് ഭാരത പൗരത്വം നല്‍കിയിരിക്കുന്നത്.  2015 മെയ് 26നാണ് മാനുഷിക പരിഗണന നല്‍കി തനിക്ക് ഭാരത പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമി സമീപിച്ചത്. 2001 മുതല്‍ ഭാരതത്തില്‍ സ്ഥിരതാമസമാക്കിയ സമിക്ക് മൂന്നുമാസത്തെ ദൈര്‍ഘ്യമുള്ള വിസയാണ് നല്‍കിയിരുന്നത്. ഒക്‌ടോബര്‍ 6നും സമിയുടെ വിസ പുതുക്കി നല്‍കിയിരുന്നു. 2010 മെയ് 27ന് സമിക്ക് പാക്കിസ്ഥാന്‍ അനുവദിച്ച പുതിയ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2015 മെയ് 26ന് അവസാനിച്ചതാണ്. എന്നാല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. ഇതാണ് ഭാരത പൗരത്വത്തിന് അപേക്ഷ നല്‍കുവാന്‍ സമിയെ പ്രേരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.