പെരുന്ന: എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും മൂല്യവും കരുത്തും എന്‍എസ്എസിനുണ്ടെന്നും ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെരുന്നയില്‍ മന്നംജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഏതുരാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവര്‍ നായരായി എന്‍എസ്എസില്‍ പ്രവര്‍ത്തിക്കണം. ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും എന്‍എസ്എസിനോട് ശത്രുതയില്ല. ബിജെപിയുടെ ഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരും എന്‍എസ്എസിന്റെ തീരുമാനങ്ങളോട് യോജിച്ചാണു പോകുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ആധ്യക്ഷ്യത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: