കുട്ടനാട്: പുഞ്ചക്കൃഷിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കാലാവധി 15വരെ നീട്ടി നല്കി. സാങ്കേതികമായ കാരണങ്ങളാലും മറ്റും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാതെ ജില്ലയിലെ നൂറുകണക്കിനു കര്‍ഷകര്‍ നട്ടം തിരിയുന്നതിനിടെയാണു സമയപരിധി നീട്ടി നല്‍കിയത്.
ഐഎഫ്സി കോഡകളില്ലാത്ത സഹകരണ ബാങ്കുകളെ രജിസ്ട്രേഷന് സംബന്ധമായ കാര്യങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നത്് കര്‍ഷകര്‍ക്കു ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സമ്മാനിച്ചിരുന്നു. അതുപോലെതന്നെ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകകള്‍ പലപ്പോഴും തടസപ്പെടുന്നതും കര്‍ഷകര്‍ക്കു സമയത്തു രജിസ്ട്രേഷന് പൂര്‍ത്തികരിക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതുകൂടി കണക്കിലെടുത്താണു സപ്ലൈകോയുടെ പുതിയ നടപടി. 15നകം തന്നെ മുഴുവന്‍ കര്‍ഷകരും തങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തികരിക്കാന്‍ തയാറാകണമെന്നു സപ്ലൈകോ ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: