പത്തനംതിട്ട: ഒന്നരകിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. വലഞ്ചുഴി ഉരുട്ടിമേല്ക്കുംമുറിയില് ഹാഷീം (28), വാര്യാപുരം അരുണ്‍ഭവനില്‍ അരുണ്‍കുമാര്‍ (21), വെട്ടിപ്രം നെല്ലിവീട്ടില്‍ വിഷ്ണു (24) എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച്ച അര്‍ധരാത്രിയില്‍ ഇവരെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: