മുഹമ്മ: ഇനിയൊരു ജീവന് കൂടി റോഡില്‍ പൊലിയാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം എന്ന സന്ദേശവുമായി മുഹമ്മ സിഎംഎസ് എല്‍പി സ്കൂളിലെ കുട്ടികള്‍ ഹെല്‍മറ്റ്ധാരികളായ ബൈക്ക് യാത്രക്കാര്‍ക്ക് പുതുവല്‍സര സമ്മാനങ്ങള്‍ നല്കി. ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സന്ദേശം നല്കി മാതൃകയായത്. ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ചതിന് നന്ദി എന്ന ആശംസാകാര്‍ഡും പേനയും കുട്ടികള്‍ ബൈക്ക് യാത്രക്കാര്‍ക്ക് നല്കി. മുഹമ്മ പോലീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹെല്‍മറ്റ് വെക്കാതെ ബൈക്കിലെത്തിയ യാത്രക്കാര്‍ക്ക് കുട്ടികള്‍ അപകടത്തിന്റെ ദൂശ്യഫലങ്ങള്‍ പറഞ്ഞുകൊടുത്തു. എസ്ഐ എം.എം. ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോളി തോമസ്, പിടിഎ പ്രസിഡന്റ് രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ശ്രീനിവാസന്, അധ്യാപിക ജെസിതോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: