തൊടുപുഴ: ഇന്നലെ രാത്രി 8 നു തൊടുപുഴയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. വെങ്ങല്ലൂര്‍ ഷാപ്പുംപടിയ്ക്ക് സമീപം നാഷണല്‍ ഓട്ടോ ഗ്യാസ് കണ്‍വര്‍ട്ടിംഗ് എന്ന സ്ഥാപനത്തിനാണ് തീ പടര്‍ന്നത്. തീപിടുത്തത്തില്‍ 3 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മടക്കത്താനം സ്വദേശി ഷാജി നെടുങ്ങേടത്തിന്റെ സ്ഥാപനമാണിത്. കംമ്പ്യൂട്ടര്‍ പ്ലഗ് പോയിന്റില്‍ നിന്നുമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണം. സമിപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ട് വന്‍ അപകടമാണ് ഒഴിവായത്. തൊടുപുഴ ഫയര്‍ഫോഴ്സ് യൂണിറ്റ് 2 മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: