തൊടുപുഴ: ബിഎംഎസിന്റെ നേതൃത്വത്തില്‍ മന്ത്രി പിജെ ജോസഫിന്റെ വസതിയിലേക്ക് വമ്പിച്ച ജനകീയ മാര്‍ച്ചും ധര്‍ണയും ഇന്ന് നടക്കും. കഴിഞ്ഞ 40 ദിവസമായി പൈങ്കുളം എസ്എച്ച് ഹോസ്പിറ്റില്‍ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് 85 ഓളം ജീവനക്കാര്‍ സമരം നടത്തിവരികയാണ്. സത്യാഗ്രഹ സമരവും നിരാഹാര സമരവും കണ്ടില്ല എന്ന് നടിക്കുന്ന മാനേജ്മെന്റിന്റെ ധിക്കാരപരമായ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും തൊഴിലാളികളുടെ ജീവന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വമ്പിച്ച ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിഎന്‍ രവീന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് എംബി ശശിധരന്, ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ബിജെപി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്, ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. അജി എന്നിവര്‍ പങ്കെടുത്തു സംസാരിക്കുമെന്ന് ബിഎംഎസ് മേഖലാ സെക്രട്ടറി കെആര്‍ വിജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: