ശബരിമല: ശരണമന്ത്രങ്ങള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സന്നിധാനവും പരിസരവും പുതുവത്സരത്തെ വരവേറ്റു. ആദ്യ ദിനം തന്നെ സന്നിധാനത്ത് വലിയതിരക്കായിരുന്നു. പമ്പയില്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. പതിനൊന്നരയ്ക്ക് നടയടച്ചശേഷവും തീര്‍ത്ഥാടകരുടെ വലിയനിര നടപന്തലില്‍ അനുഭവപ്പെട്ടു.
അപ്പം അരവണ കൗണ്ടറിലും അന്നദാന മണ്ഡപത്തിലും വലിയതിരക്കായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ തിരക്കിനെ നിയന്ത്രിച്ചത്. വ്യാഴാഴ്ച രാത്രി 11.59ന് പതിനെട്ടാം പടിക്ക് താഴെ ദേവസ്വം ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ കര്‍പ്പൂരദീപം തെളിയിച്ച് 2016ന് സ്വാഗതമോതി.
തീര്‍ത്ഥാടകര്‍ക്ക് മധുരം പങ്കുവെച്ചും പരസ്പരം ആശംസകള്‍ അര്‍പ്പിച്ചുമാണ് പുതുവത്സരത്തെ വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: