ചങ്ങനാശ്ശേരി: പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തുള്ള വിദ്യാലയ മൈതാനത്തെ മന്നം നഗറില്‍ ഇന്നലെ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ 5000 ത്തില്‍ അധികം കരയോഗങ്ങളില്‍ നിന്നായി പ്രതിനിധകളായി ആയിരങ്ങള്‍ ഒഴുകിയെത്തി. സമാധിമണ്ഡപവും ഹെഡ്ആഫീസ് മന്ദിരവും വൈദ്യുതദീപാലങ്കാരങ്ങളാല് മനോഹരമാക്കി. വിവിധ കരയോഗങ്ങളില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള വനിതാ സമാജങ്ങള്‍ നിര്‍മ്മിച്ച ഉല്‍പ്പന്ന സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മനുഷ്യവിഭവശേഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
ഇന്ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിക്കും. രാവിലെ 7.30 ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.45 ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ബെഹ്സാദ് ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ അഡ്വ.സി.കെ മേനോന് എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: