പറവൂര്‍ പീഡനം: ഒരാള്‍ കൂടി പിടിയില്‍

Sunday 3 July 2011 2:52 pm IST

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി പിടിയിലായി‍. പെരുമ്പാവൂര്‍ സ്വദേശി ലൈജുവാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് എസ്.പി എസ്. സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പട്ടിമറ്റം സ്വദേശി അനൂപിന്റെ സുഹൃത്താണ് ലൈജു. അനൂപിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരി പെരുമ്പാവൂര്‍ ചേലാമറ്റം ചെരിയാംപറമ്പില്‍ ഓമനയാണു പെണ്‍കുട്ടിയെ അനൂപിനു കൈമാറിയത്. പട്ടിമറ്റത്തെ ലൈജുവിന്‍റെ വീട്ടില്‍ വച്ചാണ് അനൂപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രവാസി മലയാളികളായ രണ്ടു ഡോക്റ്റര്‍മാര്‍ക്കു വേണ്ടി അന്വേഷണം ശക്തമാക്കി. കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ കോയമ്പത്തൂരിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ മോഹന്‍കുമാറിനെ(42) കോടതി ശനിയാഴ്ച റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മട്ടന്നൂര്‍ പെണ്‍വാണിഭക്കേസിലുള്‍പ്പെട്ട ഇടനിലക്കാരി ലില്ലിയാണ് മോഹന്‍ കുമാറിന് പറവൂരിലെ പെണ്‍കുട്ടിയെ കൈമാറിയത്. ലില്ലി നേരത്തേതന്നെ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ സി.പി.എം മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍സെക്രട്ടറി ചെറുനെല്ലാട് പുല്‍പ്പറവീട്ടില്‍ തോമസ് വര്‍ഗീസിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.