ന്യൂദല്‍ഹി: നാലു മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി ഐബി കണ്ടെത്തിയതിനു പിന്നാലെ പുതിയ വെളിപ്പെടുത്തല്‍. രണ്ടു മലയാളികള്‍ ജബത്ത് അല്‍ നുസ്രയെന്ന ഭീകര സംഘടനയില്‍ ചേര്‍ന്നെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.
ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇവരുടെ വിശദാംശങ്ങള്‍ തേടിവരികയാണ്. അല്‍ഖ്വയ്ദയുടെ സിറിയന്‍ ഭീകരസംഘടനയാണ് ജബത്ത് അല്‍ നുസ്ര. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ ഈ ഭീകരസംഘടനയില്‍ ചേര്‍ന്നത്. അല്‍ഖ്വയ്ദ വീണ്ടും കരുത്താര്‍ജ്ജിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് രണ്ടു മലയാളികള്‍ അല്നുസ്രയില് ചേര്‍ന്നതായുള്ള വിവരം പുറത്തുവരുന്നത്. കൂടുതല്‍ ഭാരതീയരെ ചേര്‍ക്കാനാണ് അല്‍ഖ്വയ്ദയുടെ പദ്ധതി.
ഐഎസില്‍ യുവാക്കള്‍ ചേരുന്നത് നിരീക്ഷിക്കാന്‍ ഐബി ആരംഭിച്ച ഓപ്പറേഷന് ചക്രവ്യൂഹത്തില്‍ ഇനി അല്‍ഖ്വയ്ദയെയും ഉള്‍പ്പെടുത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: