കലാകിരീടം ബാലുശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ക്ക് കൗമാര കലോത്സവത്തിന് കൊടിയിറങ്ങി

Saturday 2 January 2016 10:40 am IST

കൊയിലാണ്ടി: കോഴിക്കോട് റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊയിലാണ്ടിയില്‍ തിരശ്ശീലവീണു. യുപി വിഭാഗത്തില്‍ 147 പോയിന്റോടെ ബാലുശ്ശേരി ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 318 പോയിന്റോടെ കൊയിലാണ്ടി ഉപജില്ലയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 385 പോയിന്റോടെ കോഴിക്കോട് സിറ്റിയും ചാമ്പ്യന്‍മാരായി. യുപി വിഭാഗത്തില്‍ 141 പോയിന്റ്‌നേടി പേരാമ്പ്ര രണ്ടാം സ്ഥാനത്തും 139 പോയിന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 351 പോയിന്റോടെ സിറ്റി ഉപജില്ല രണ്ടാം സ്ഥാനത്തും 317 പോയിന്റ് നേടി ചേവായൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 381 പോയിന്റോടെ ചേവായൂര്‍ ഉപജില്ല രണ്ടാംസ്ഥാനത്തും 352 പോയിന്റോടെ കൊയിലാണ്ടി ഉപജില്ല മൂന്നാംസ്ഥാനത്തുമെത്തി. യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 93 പോയിന്റോടെ മേലടി ഉപജില്ല ഒന്നാംസ്ഥാനവും 88 പോയിന്റോടെ പേരാമ്പ്ര രണ്ടാംസ്ഥാനവും 87 പോയിന്റോടെ ചോമ്പാല മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 87 പോയിന്റോടെ കൊയിലാണ്ടി ഉപജില്ല ഒന്നാം സ്ഥാനവും 86 പോയിന്റോടെ കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനവും 81 പോയിന്റോടെ പേരാമ്പ്ര മൂന്നാം സ്ഥാനവും നേടി. യുപി അറബി സാഹിത്യോത്സവത്തില്‍ ഫറോക്ക്, വടകര, കുന്നുമ്മല്‍ ഉപജില്ലകള്‍ 61 പോയിന്റ് നേടി ഒന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊടുവള്ളി ഉപജില്ല 91 പോയിന്റോടെ ഒന്നാംസ്ഥാനത്തും 88 പോയിന്റോടെ വടകര രണ്ടാംസ്ഥാനത്തും 87 പോയിന്റോടെ തോടന്നൂര്‍ മൂന്നാമതുമെത്തി. സ്‌കൂളുകളില്‍ യുപി വിഭഗത്തില്‍ 65 പോയിന്റോടെ വടകര സെന്റ് ആന്റണീസ് ജിഎച്ച്എസ് ഒന്നാമതായി. 56 പോയിന്റോടെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 48 പോയിന്റോടെ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 168 പോയിന്റോടെ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും 148 പോയിന്റോടെ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 117 പോയിന്റോടെ പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് 234 പോയിന്റോടെ ഒന്നാമതെത്തി. 148 പോയിന്റോടെ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതും 113പോയിന്റോടെ കോക്കല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി. സംസ്‌കൃതോത്സവം യുപി വിഭാഗത്തില്‍ 61 പോയിന്റ്‌നേടി ചാത്തമംഗലം എയുപി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും 52 പോയിന്റ്‌നേടി മണ്ണൂര്‍കൃഷ്ണ എയുപി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 43 പോയിന്റ നേടി ജിയുപി സ്‌കൂള്‍ ചെറുവണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 62 പോയിന്റ് നേടി പുറമേരി കെ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമതും 61 പോയിന്റോടെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതുമെത്തി. 55 പോയിന്റ് നേടിയ പേരാമ്പ്ര എച്ച്എസ്എസ് ആണ് മൂന്നാമത്. അറബിക് സാഹിത്യോത്സവം യുപി വിഭാഗത്തില്‍ വാണിമേല്‍ എംയുപി സ്‌കൂള്‍ 33 പോയിന്റ് നേടി ഒന്നാമതും 31 പോയിന്റ് നേടി നരിക്കുന്ന് യുപി സ്‌കൂള്‍ രണ്ടാമതും 29 പോയിന്റ് നേടി മാക്കൂട്ടം എഎംയുപിഎസ് മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടി വടകര എംയുഎംബിഎച്ച്എസ് ഒന്നാമതും 46 പോയിന്റോടെ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതും ജെഡിടി സ്‌കൂള്‍ മൂന്നാമതുമെത്തി. സമാപനസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീര്‍ പ്രകാശനം എ.കെ. ശശീന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഡിഡിഇ ഡോ. ഗിരീഷ്‌ചോലയില്‍, കൂമുള്ളി കരുണാകരന്‍, കെ. ഷിജു, വി.പി. ഇബ്രാഹിംകുട്ടി, യു.കെ. ചന്ദ്രന്‍ എന്നിവര്‍ സംസസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.