കോഴിക്കോട്: ജില്ലയിലെ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണ പരിപാടി ജനുവരി 17നും ഫെബ്രുവരി 21നും നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.എല്‍. സരിത അറിയിച്ചു.
ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 17ന് രാവിലെ എട്ടിന് നാദാപുരത്ത് നടക്കും.
ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുളള 2,43,814 കുട്ടികള്‍ക്ക് പോളിയോ വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി ആരോഗ്യസ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍, വായനശാലകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലായി 2303 ബൂത്തുകളും ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലുമായി 77 ട്രാന്‍സിറ്റ് ബൂത്തുകളും സജ്ജമാക്കും.
യോഗത്തില്‍ ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ.എം.കെ. മോഹന്‍കുമാര്‍, അസി. പ്രൊഫസര്‍ ഡോ.സിന്ധു ടി.ജി., ഇലക്ട്രിസിറ്റി ബോര്‍ഡ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.കെ. ജയകുമാര്‍, ആകാശവാണി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശിവാംബിക ഇ.എസ്., വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: