ന്യൂദല്‍ഹി: രാജ്യത്തെ പൊതുസര്‍വ്വകലാശാലകളില്‍ യോഗ പാഠ്യക്രമമാക്കാന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന് നടപടി തുടങ്ങി. യോഗ പഠനം ലോകമെമ്പാടും വ്യാപിച്ചു വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുജിസിയുടെ തീരുമാനം. യോഗയില്‍ ബിഎസ്സി, എംഎസ്സി ബിരുദ കോഴ്സുകള്‍ ആരംഭിക്കാനാണ് യുജിസി തീരുമാനം.
40 കേന്ദ്ര സര്‍വ്വകലാശാലകളിലായി 2016-17 വര്‍ഷങ്ങളില്‍ കോഴ്സുകള്‍ തുടങ്ങാനാണ് പദ്ധതി. യോഗയും ധ്യാനവും കൊണ്ട് മനുഷ്യന്റെ ആരോഗ്യത്തിനുണ്ടാകുന്ന ഗുണവശങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു നല്‍കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: