എടത്വ: തലവടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും, ചക്കുളത്തുകാവ് ദേവീക്ഷേത്രട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ സാന്ത്വനയാത്ര സംഘടിപ്പിച്ചു. പഞ്ചായത്തിലെ എഴുപതിലേറെ സാന്ത്വന പരിചരണ ക്യാന്‍സര്‍ രോഗികള്‍, കിടപ്പു രോഗികള്‍ മറ്റ് മാരക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിര്‍ദ്ധനരായ രോഗികള്‍ എന്നിവരുടെ അവസ്ഥ മനസ്സിലാക്കുന്നതിനും അവരുടെ വേദനയില്‍ സാന്ത്വനവുമായി അവരോടൊപ്പം നാടുമുണ്ടെന്നു അവരെ ബോധ്യപ്പെടുത്തുന്നതിനുമായിരുന്നു യാത്ര.
യാത്രയോടനുബന്ധിച്ച് എല്ലാ രോഗികള്‍ക്കും സൗജന്യ സമീകൃത ആഹാര സാധനങ്ങളടങ്ങിയ കിറ്റ്, പുതുവത്സര കേക്ക് എന്നിവയും നല്കി. ഭക്ഷണ കിറ്റ് ചക്കുളത്തുകാവ് ദേവീക്ഷേത്ര ട്രസ്റ്റിന്റെ സഹായത്തോടെയാണ് ലഭ്യമാക്കിയത്. വാര്‍ഡ് മെമ്പര്‍ കെ.പി. വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍ ഉത്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി. സി. ജോസഫ്, ബാബു വലിയവീടന്‍, അജിത്ത് കുമാര്‍ പിഷാരത്ത്, പ്രകാശ് പനവേലി, സിന്ധു മഹേശന്, അനുരൂപ്, ബിനു സുരേഷ്, രമണി മോഹന്‍, ഷീന എലിസബത്ത്, സുഷമ സുധാകരന്, ദിനു വിനോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി കറുകത്ര, സുബൈദ എന്നിവര്‍ പ്രസംഗിച്ചു. റാലിയില്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ജീവനക്കാരും ആശാ പ്രവര്‍ത്തകരും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: