പന്തളം കൊട്ടാരത്തെയും തന്ത്രിയെയും ഹിന്ദുസംഘടനകളെയും ഒഴിവാക്കി

Saturday 2 January 2016 9:59 pm IST

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആദ്ധ്യാത്മിക സാംസ്‌കാരിക സമ്മേളനത്തില്‍ പന്തളം രാജപ്രതിനിധിയെയും ശബരിമല തന്ത്രിയെയും ഹിന്ദുസംഘടനകളെയും ഒഴിവാക്കി. ആറിന് വൈകിട്ട് 3.30ന് പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ മുഖ്യമന്ത്രിയാണ് പമ്പാസംഗമം ഉദ്ഘാടനം ചെയ്യുന്നത്. ഗുരുസ്വാമിമാരെയൊ ശബരിമലയില്‍ സേവനം ചെയ്യുന്ന അയ്യപ്പസേവാസമാജം, അയ്യപ്പസേവാ സംഘം തുടങ്ങിയവയുടെ പ്രതിനിധികളെയൊ യോഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മന്ത്രി വി. എസ്. ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി. ജെ. കുര്യന്‍, മന്ത്രി രമേശ് ചെന്നിത്തല, തമിഴ്‌നാട് ധനകാര്യ മന്ത്രി ഒ.പനീര്‍ ശെല്‍വം, ഭക്ഷ്യ, ദേവസ്വം മന്ത്രി ആര്‍. കാമരാജ്, ആന്ധ്രാപ്രദേശ് മന്ത്രി  മാണിക്യലറാവു, തെലുങ്കാന മന്ത്രി ഇന്ദ്രകരണ്‍ റെഢി, കര്‍ണാടക മന്ത്രി എ.മഞ്ജുനാഥ,് സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍പ്രകാശ്, കെ. പി. മോഹനന്‍, ഇബ്രാഹിം കുഞ്ഞ്, ദേവസ്വം അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍, എംപി, എംഎല്‍എ മാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശബരിമലയെ രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണ് പമ്പാ സംഗമമെന്ന്  ദേവസ്വം ബോര്‍ഡ് പറയുന്നു. മന്ത്രിമാരെയും ദേവസ്വം ബോര്‍ഡ് ഭരണാധികാരികളെയും മാത്രം ഉള്‍പ്പെടുത്തി നടക്കുന്ന സര്‍ക്കാര്‍ പരിപാടി മാത്രമായി പമ്പാസംഗമത്തെ മാറ്റിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.