കാഞ്ഞിരമറ്റം: എസ്എന്‍ഡിപി യോഗം കാഞ്ഞിരമറ്റം ശാഖയുടെയും യൂത്ത് മൂവ്മെന്റ്, വനിതാസംഘം, മൈക്രോഫിനാന്‍സ്, ബാലജനസഖ്യം, യൂണിറ്റ് ഭാരവാഹികള്‍ എന്നിവരുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബ സംഗമവും ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിരാജിന് സ്വീകരണവും നല്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാഞ്ഞിരമറ്റം ഗുരുമന്ദിരത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ശാഖാ പ്രസിഡന്റ് എം.കെ വിശ്വംഭരന്റെ അദ്ധ്യക്ഷതയില്‍ യൂണിയന് പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി പി.എസ് സിനിമോന്‍ കായിക പ്രതിഭ അഭിരാജിന് ഉപഹാരം സമ്മാനിക്കും. ആശംസകള്‍ അര്‍പ്പിച്ച് വനിതാസംഘം യൂണിയന് വൈസ് പ്രസിഡന്റ് മൃദുല വിശ്വംഭരന്, കമ്മിറ്റി അംഗങ്ങളായ എ.ആര് ശശി, എം.ജി ഗോപി, ബിജു ശങ്കരമംഗലം, പി.ഡി ശശി, കെ.എസ് ഷിജു, എസ്.ടി അജയന്, പി. പുഷ്കരന്, വനിതാസംഘം പ്രസിഡന്റ് സരള ശശിധരന്, സെക്രട്ടറി ഷൈല ഷാജി, യൂത്ത് പ്രസിഡന്റ് മഹേഷ് പാലക്കോട്ടില്‍, സെക്രട്ടറി രാഹുല്‍ തമ്പി എന്നിവര്‍ സംസാരിക്കും. ശാഖാ സെക്രട്ടറി സാജു ബാലകൃഷ്ണന് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ തമ്പി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: