കാര്‍ഷികമേള നാളെ സമാപിക്കും

Saturday 2 January 2016 10:13 pm IST

തൊടുപുഴ : നാടിന് പത്തു ദിവസം ഉത്സവപ്രതീതി ഉണര്‍ത്തിയ കാര്‍ഷികമാമാങ്കം നാളെ സമാപിയ്ക്കും. വൈകിട്ട് 5.30-ന് നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും കര്‍ഷകതിലക് അവാര്‍ഡ് വിതരണവും കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പു മന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. കേരള ഫീഡ്‌സ് ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ്. എം.പി. സ്വാഗതം പറയും. എം.ജെ. വര്‍ക്കി മറ്റത്തില്‍ എക്‌സ്. എം.പി., ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ എന്നിവര്‍ പങ്കെടുക്കും. ഗാന്ധിജി സ്റ്റഡി സെന്റര്‍ സെക്രട്ടറി മത്തച്ചന്‍ പുരയ്ക്കല്‍ കൃതജ്ഞത പറയും. വൈകിട്ട് ഏഴിന് മഴവില്‍ മനോരമ ഡി 4 ഡാന്‍സ് ഫെയിം നീരവ് ബവ്‌ലേച നേതൃത്വം നല്‍കുന്ന സംഗീത-നൃത്തസന്ധ്യ.  കാര്‍ഷികമേളയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 -ന് ഭക്ഷണക്രമവും ആരോഗ്യപരിപാലനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ.എന്‍. ജയരാജ് എം.എല്‍.എ. അദ്ധ്യക്ഷനായിരിക്കും. ആരോഗ്യ-ദേവസ്വം വകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍, ഡോ. എ.വി. സുരേഷ്, ഡോ. എം.വി. വിനോദ് കുമാര്‍, കെ. മായാലക്ഷ്മി, (സീനിയര്‍ ഡയറ്റീഷന്‍), ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, എം.എന്‍. ബാബു എന്നിവര്‍ സംസാരിക്കും. ജോര്‍ജ് അഗസ്റ്റിന്‍ സ്വാഗതവും ബൈജു വറവുങ്കല്‍ നന്ദിയും പറയും. വൈകിട്ട് ഏഴിന് ബേണി ഇഗ്നേഷ്യസ് നേതൃത്വം നല്‍കുന്ന സംഗീത സായാഹ്നം. വിധു പ്രതാപ്, അഫ്‌സല്‍, ഫ്രാങ്കോ, ജ്യോത്സന, സിതാര എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.