പൊയിലൂര്‍ ശ്രീനാരായണ മഠം വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും

Saturday 2 January 2016 10:33 pm IST

തലശ്ശേരി: പൊയിലൂര്‍ ശ്രീനാരായണ മഠത്തിന്റെ 45-ാം വാര്‍ഷികാഘോഷം ഇന്നുമുതല്‍ 5വരെ നടക്കും. ഇന്ന് കാലത്ത് 8 മണിക്ക് ഭരണ സമിതി പ്രസിഡണ്ട് രവീന്ദ്രന്‍ പൊയിലൂര്‍ പതാക ഉയര്‍ത്തും. വൈകുന്നേരം 4 മണിക്ക് ചെണ്ടമേളം, മുത്തുക്കുട, താലപ്പൊലി, കോല്‍ക്കളി, ഭജന എന്നിവയുടെ അകമ്പടിയിലൂടെ ഗുരുദേവ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടക്കും രാത്രി 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കണ്ണൂര്‍ എഡിഎം ഒ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യും. രാത്രി 9ന് കലാപരിപാടികളും നാടകവും ഉണ്ടായിരിക്കും. നാളെ വൈകുന്നേരം 6.30ന് സാംസ്‌കാരിക സമ്മേളനം. തലശ്ശേരി സബ് കലക്ടര്‍ നവജ്യോത് ഖോസെ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഇന്ദ്രന്‍സ് മുഖ്യാതിഥിയായിരിക്കും. രാത്രി 9ന് നടക്കുന്ന കലാപിരിപാടിയില്‍ മെഗാഷോ ഉണ്ടായിരിക്കും 5ന് രാവിലെ 10 മണിക്ക് സിമ്പോസിയവും പ്രഭാഷണങ്ങളും നടക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.