തെരുവ് നായയുടെ കടിയേറ്റ് നിരവധിപേര്‍ക്ക് പരിക്ക്

Saturday 2 January 2016 10:35 pm IST

കണ്ണൂര്‍: ശാതുലിപ്പള്ളിയിലും പരിസരത്തും തെരുവ് നായയുടെ കടിയേറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഏഴ് കുട്ടികളില്‍പ്പടെ 13 പേര്‍ക്കാണ് പരിക്കേറ്റത്. അത്താഴകുന്ന്, ശാതുലിപ്പള്ളി, പുല്ലൂപ്പികടവ്, കല്ലുകെട്ടിചിറ എന്നിവിടങ്ങളിലാണ് ഇന്നലെ രണ്ട് മണിയോടെ തെരുവുനായ അക്രമം. കൂട്ടമായെത്തിയ നായകള്‍ നാട്ടുകാരെയും വഴിയാത്രകാരെയും ഓടിച്ച് കടിക്കുകയായിരുന്നു. കാലിനും കൈയ്യിലും പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി. ഫരീത (21), പി. സന്‍ഫിയ(9), വി.പി. ഫിദാ(4), സാന്ദ്രാ കളപ്പുരയില്‍(9), സിയാസ്(7), തമിഴ്‌നാച് സ്വദേശി സുരേഷ് (27) ഷിയാസ് പുതിയപുരയില്‍(10), നസീമ(42) ഗൗരി അത്താഴകുന്ന്(50), പി.വി. ഷിഫ്‌ന(7), വി.പി.റാഷിദാ(27), പെരിയസാമി(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ മേയര്‍ ഇ.പി. തല, കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍, ടി.കെ. അഷ്‌റഫ്, ഭാസ്‌കരന്‍ എന്നിവര്‍ ആശുപത്രിയിലെത്തി കടിയേറ്റവരെ സന്ദര്‍ശിച്ചു. പരിസരപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും തെരുവ് നായ അക്രമം ഉണ്ടായിരുന്നു. കക്കാട് സ്പിനിംഗ് മില്‍ പരിസരത്ത് 14 പേര്‍ക്കും കക്കാട് കൗസര്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് 4 പേര്‍ക്കും നായയുടെ കടിയേറ്റിരുന്നു. പ്രദേശത്ത് വ്യാപകമായി തെരവുനായയുടെ ശല്യമാണ് ഉണ്ടാകുന്നത്. അറവുമാലിന്യം വലിച്ചെറിയുന്നതിനാലാണ് ഇത്തരത്തില്‍ തെരുവ് നായയുടെ ശല്യം കൂടുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനായ് കര്‍ശനമായ നടപടി വേണം എന്നും ആവശ്യം അവശ്യപ്പെടുന്നുണ്ട്. മാലിന്യം സംസ്‌കരിക്കുന്നതിനായ് ശക്തമായ നടപടിയെടുക്കുമെന്ന് മേയര്‍ ഇ.പി ലത പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.