പഞ്ചാബ്:പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ പരിശോധനക്കിടെ വീണ്ടും സ്ഫോടനം. സ്ഫോടനത്തില്‍ നാലു സൈനികര്‍ക്കു പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ കണ്ടെടുത്ത ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം.
ഇന്നു രാവിലെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. തിരച്ചിലില്‍ ഭീകരരുടെ കൈവശം ഉണ്ടായിരുന്ന എകെ 47 റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, ഗ്രനേഡ്, ജിപിഎസ് ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: