ന്യൂദൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്തിന്റെ ആരോഗ്യനില ഗുരുതരം. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡിസംബർ 24നാണ് 79 കാരനായ മുഫ്തിയെ ന്യൂദൽഹിയിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. മുഫ്തിക്ക് രക്തത്തിൽ കൗണ്ട് കുറവാണെന്നും പനിയുമുണ്ടെന്നും എയിംസ് വക്താക്കൾ പറഞ്ഞു. സംസ്ഥാന ഗവർണർ എൻ.എൻ. വോറ ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: